പുതുനഗരം: തത്തമംഗലം കോഴിക്കട നെടിയംകുളമ്പ് വീട്ടിൽ ആറുമുഖൻ (64) മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു. അപ്പളത്തിലെ പുതുശ്ശേരി കുളത്തിൽ ശനിയാഴ്ച ഉച്ചക്ക് കുളത്തിൽ വലയിട്ട് മീൻ പിടിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ചിറ്റൂർ അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ കെ. സത്യപ്രകാശിെൻറ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു.