നാഗർകോവിൽ: ആശാരിപള്ളം റോഡിൽ കോൺഗ്രസ് മുൻ എം.എൽ.എയും രാജ്യസഭ അംഗവുമായിരുന്ന ഡോ. എം.ജെ. മോസസ് (92) നിര്യാതനായി. കന്യാകുമാരി സി.എസ്.ഐ സഭയുടെ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളിൽ വഹിച്ചിട്ടുണ്ട്. ഭാര്യ: ഷീല മോസസ്. മക്കൾ: ഡോ. വെനിറ്റാ പീറ്റർ, ഡോ. മഞ്ജുള സ്റ്റീഫൻ, ഡോ. അഞ്ചനമാല ബോബി.