മറയൂര്‍: ചന്ദനമോഷണക്കേസിൽ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ യുവാവിനെ വനത്തിൽ പാറയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ചിന്നാര്‍ വന്യജീവി സങ്കേതത്തിൽ പാളപ്പെട്ടി കോളനിയിലെ ചിന്നക്കുപ്പെൻറ (37) മൃതദേഹമാണ് ചൊക്കനെല്ലിമേട് ഭാഗത്ത് കണ്ടത്. ചന്ദനമോഷണക്കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിച്ചിരുന്ന ഇയാൾ വനത്തിലും പാറയിടുക്കുകളിലും ഒളിച്ചുകഴിയുകയായിരുന്നു. വീട്ടുകാരാണ് മൃതദേഹം കണ്ടത്. മറയൂര്‍ സി.ഐ പി.ടി. ബിജോയ്യുടെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ഉമ. മക്കള്‍: അനീഷ്, ദിനേശ്.