ആയഞ്ചേരി: കോട്ടപ്പള്ളി സ്വദേശി തെക്കിണ തറമൽ മുഹമ്മദ് (52) ബഹ്റൈനിൽ നിര്യാതനായി. 32 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫറ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: സൂപ്പി. മാതാവ്: മാമി. ഭാര്യ: ജമീല. മക്കൾ: ജംഷീന, മുഹ്സിന, മുഹമ്മദ് മിദ്ലാജ്. മരുമക്കൾ: സജീർ, സുഹൈൽ. സഹോദരങ്ങൾ: അബുലൈസ്, അഷ്റഫ്, ഹബീബ്, ലബീബ.