തൃശൂർ: പുതൂര്‍ക്കര വെള്ളാളത്ത് വീട്ടില്‍ മാധവന് നായര്‍ (85) നിര്യാതനായി. തൃശൂര്‍ കേരള സൗണ്ട്സില് 55 വര്‍ഷം മൈക്ക് ഓപറേറ്ററായിരുന്നു. ദേശീയതലത്തിൽ അടക്കം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധിപേരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മാര്‍പാപ്പ, ഇന്ദിര ഗാന്ധി, എ.കെ.ജി, ഫാ. വടക്കന്‍ തുടങ്ങി നിരവധി പേര്‍ക്കുവേണ്ടി മൈക്കൊരുക്കിയത് സ്മരിക്കുമായിരുന്നു. 2007 വരെ പൊതുപരിപാടികളില്‍ മൈക്കുമായി അദ്ദേഹം സജീവമായിരുന്നു. ഭാര്യ: കല്യാണിയമ്മ. മക്കള്‍: ബേബി, സുനില്‍കുമാര്‍, ഷാജി, അനില്‍കുമാര്‍, മഞ്ജു. മരുമക്കള്‍: ബാബു, രാധ.