കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. തിരുവണ്ണൂർ കോട്ടൺമിൽ റോഡ് വെളുത്തേടത്തുതാഴം സ്വദേശി അഷ്റഫ് പി.കെ (59) ആണ് മരിച്ചത്. വെസ്റ്റ്ഹിൽ അത്താണിക്കൽ വാട്ടൽ അതോറിറ്റിക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അബൂട്ടി. ഭാര്യമാർ: സീനത്ത്, പരേതയായ സൈദ. മക്കൾ: ഫാഹിം, ഫഹദ്, അസീബ്, അഷീക. മരുമക്കൾ: അമാന, ലിജിന. സഹോദരങ്ങൾ: ബഷീർ, സുബൈദ.