മുളങ്കുന്നത്തുകാവ്: കോലഴിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചു. കോലഴി കാരാമ സ്വദേശി പുളിക്കല്‍ വീട്ടില്‍ ബാബുവിെൻറ ഭാര്യ ഓമനയാണ് (51) മരിച്ചത്.
കോലഴിയിലെ വീട്ടിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെ രാവിലെ 11ഓടെയായിരുന്നു അപകടം.
ഷൊർണൂരിൽനിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന ശ്രീഭദ്ര ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഓമനയുടെ തലയിലൂടെ ബസിെൻറ പിൻചക്രം കയറി. അപകടസ്ഥലത്തുതന്നെ മരിച്ചു. മക്കൾ: സനീറ്റ, ആൻസ്. മരുമകൻ: ആന്റണി ജേക്കബ്. സംസ്കാരം ചൊവ്വാഴ്ച തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.