ചെലവൂർ: തറോൽ കണ്ടി ഗീത ടീച്ചർ (59) നിര്യാതയായി. കാരന്നൂർ എരഞ്ഞിക്കൽ യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. പരേതനായ പാറപ്പുറഞ്ഞ് കൃഷ്ണനുണ്ണി മാസ്റ്ററുടെയും തങ്കമണിയുടെയും മകളാണ്. ഭർത്താവ്: മുട്ടിയംപുറത്ത് വേണുഗോപാൽ (വിമുക്തഭടൻ, റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ). മക്കൾ: അനൂപ് (സിംഗപ്പൂർ), അഖിൽ (കുവൈത്ത്). മരുമക്കൾ: ജയലക്ഷ്മി, അർച്ചന. സഹോദരങ്ങൾ: ശശി, ഉഷ, ലത. സഞ്ചയനം വ്യാഴാഴ്ച.