ചെർപ്പുളശ്ശേരി: മലബാർ ക്രിസ്ത്യൻ കോളജിൽ നിന്ന് വിരമിച്ച ചെത്തല്ലൂർ ശാന്തിയിൽ പരേതനായ പ്രഫ. കെ. ഗോപാലകൃഷ്ണെൻറ ഭാര്യ പി. ജാനകി അമ്മ (90) ബംഗളൂരുവിൽ നിര്യാതയായി. കല്ലൂർമ പട്ടിക്കാട് കുടുംബാംഗവു റിട്ട. അധ്യാപികയുമാണ്. മക്കൾ: മുരളീകൃഷ്ണൻ (രാമയ്യ ഇന്നൊവേറ്റ് സി.ഇ.ഒ, ബംഗളൂരു) മോഹന കൃഷ്ണൻ (കെ.പി.എം.ജി. അസോസിയേറ്റ് പാർട്ണർ, ബംഗളൂരു) ഗോപീകൃഷ്ണൻ (ജിസാക്സിയോം സി.വി.ഒ, കൊച്ചി). മരുമക്കൾ: ആശ, പ്രസന്ന (ഇരുവരും ബംഗളൂരു), ശ്രീവിദ്യ (യു.എസ്.ടി. അസോസിയേറ്റ് ടെസ്റ്റ് മാനേജർ, കൊച്ചി). സഹോദരങ്ങൾ: നാരായണൻ നായർ, ഗോവിന്ദൻ, പരേതനായ രാഘവൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെത്തല്ലൂർ വീട്ടുവളപ്പിൽ.