അടിമാലി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. ചിന്നപ്പാറ ആദിവാസിക്കുടിയിലെ പാലയ്ക്കൽ ശിവൻ രാമനാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. കൊരങ്ങാട്ടിക്ക് സമീപം കുതിരയിളയിൽ മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: രമ്യ, ശിവകുമാർ. മരുമകൻ: അഭിലാഷ്.