ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിന് പിൻവശം അശ്വതിയിൽ പി. ഗോവിന്ദൻ നായർ (87) നിര്യാതനായി. പി.ഡബ്ല്യൂ.ഡി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറാണ്. ഭാര്യ: ചന്ദ്രിക (റിട്ട. അധ്യാപിക, ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സുചിത്ര (എക്സിക്യൂട്ടിവ് എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ്, പത്തനംതിട്ട), രോഷ്നി (അധ്യാപിക, സന്ദീപനി വിദ്യാഭവൻ തൃശൂർ), സത്യജിത് (എൻജിനീയർ). മരുമക്കൾ: നന്ദകുമാർ (കോൺട്രാക്ടർ), സന്തോഷ്കുമാർ (നാഷനൽ ഇൻഷുറൻസ് കമ്പനി), സരിത.