ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരിയിൽ വീടിന് സമീപത്തെ മരത്തിലേക്ക് നക്ഷത്രം ഇടുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പെരുമ്പിള്ളിശേരി കൊളമ്പുറത്ത് വീട്ടിൽ പോളാണ് (64) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് അടുത്തുള്ള മരക്കൊമ്പിലേക്ക് ഇരുമ്പ് തോട്ടികൊണ്ട് നക്ഷത്രം ഇടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഉടൻ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റോസി. മക്കൾ: ഡാഫിനി, ഡിനു. മരുമക്കൾ: സെഫി, ജിനി.