കോങ്ങാട്: ചെത്തുതൊഴിലാളി പനയിൽനിന്ന് വീണ് മരിച്ചു. കോങ്ങാട് മണിക്കശ്ശേരി ചുണ്ടേക്കാട് ആനക്കോട് രാജൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ചുണ്ടേക്കാട്ട് ഭാഗത്ത് പനയിൽ ചെത്താൻ കയറിയപ്പോഴാണ് സംഭവം. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. പിതാവ്: പരേതനായ മുത്തു. ഭാര്യ: പങ്കജം. മക്കൾ: രജിത്ത്, ശ്രീജിത്ത്, സുജിത്ത്.