കല്ലടിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. കല്ലടിക്കോട് കാഞ്ഞിരാനിക്കളം വീട്ടിൽ കെ.ബി. മോഹൻകുമാറാണ് (59) ചൊവ്വാഴ്ച വൈകീട്ട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്ന് ദിവസം മുമ്പ് കോണിക്കഴി സത്രംകാവ് പാലത്തിെൻറ അപ്രോച്ച് റോഡ് തകർന്നത് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്ത് വെച്ച വീപ്പയിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് തട്ടിയാണ് അപകടം. എതിരെ വന്ന ഓട്ടോയുടെ ലൈറ്റ് മുഖത്തടിച്ചതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് വീപ്പയിലിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെ കാഞ്ഞിരാനി ഭാഗത്ത് നിന്ന് പുലാപ്പറ്റ ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. മോഹൻകുമാർ കല്ലടിക്കോട് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, സി.പി.എം പാറോക്കോട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം മണ്ണാർക്കാട് ആശുപത്രിയിൽ. പിതാവ്: ബാലഗുപ്തൻ. മാതാവ്: കമലം. ഭാര്യ: അനിത. മക്കൾ: മനോജ്, മഞ്ജുഷ. മരുമക്കൾ: ആരതി, രാഗേഷ്. സഹോദരങ്ങൾ: ജയകുമാർ (മുൻ എസ്.ഐ), ബിന്ദു, പ്രേമ. സംസ്കാരം ബുധനാഴ്ച