പുതുനഗരം: അജ്ഞാത വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചൊവ്വാഴ്ച പുലർച്ച നാട്ടുകാർ 65 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ടും വെള്ളഷർട്ടുമാണ് വേഷം. നാട്ടുകാരും പൊലീസും മൃതദേഹം പാലക്കാട് ജില്ല ആശുപത്രിൽ എത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതായി പുതുനഗരം പൊലീസ് അറിയിച്ചു.