എകരൂല്‍: കരിയാത്തൻകാവ് കൊയിലാട്ട് പരേതനായ മൂത്തോറെൻറ മകൻ ബാലൻ (59) നിര്യാതനായി. സി.പി.എം കരിയാത്തൻകാവ് ബ്രാഞ്ച് അംഗം, ശിവപുരം സർവിസ് കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉഷ (എ.ഡി.എസ് കരിയാത്തൻകാവ്). മക്കൾ: സ്നേഹബാലൻ, അഖിൽരാജ്. മരുമകൻ: സൂരജ് കുറുവങ്ങാട്. സഹോദരങ്ങൾ: മാധവൻ, ഭാസ്കരൻ, വേലായുധൻ, കൃഷ്ണൻകുട്ടി, പെണ്ണുകുട്ടി പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.