തൊടുപുഴ: ഔഷധി മുൻ മാനേജിങ് ഡയറക്ടർ പെരുമ്പള്ളിച്ചിറ വാര്യത്ത് ഡോ. ആർ.ആർ.ബി. വാര്യർ (70) നിര്യാതനായി. തൊടുപുഴ ഡോ. വാരിയേഴ്സ് ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടറാണ്.
ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ മെഡിക്കൽ കൗൺസിൽ പ്രസിഡൻറ്, സംസ്ഥാന ആയുർവേദ ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2010ൽ മികച്ച ഡോക്ടർക്കുള്ള പ്രത്യേക അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: ഗീത വാര്യർ. മക്കൾ: ഡോ. സതീഷ് വാര്യർ (ജില്ല ആയുർവേദ ആശുപത്രി, എറണാകുളം), സൗമ്യ വാര്യർ. മരുമക്കൾ: രേഖ ഹരിനാരായണൻ, സതീഷ് പീതാംബരൻ.