മറയൂർ: കൃഷിത്തോട്ടത്തിൽ നെല്ലിക്ക പറിക്കുന്നതിനിടെ കാട്ടുപോത്ത് വിരട്ടിയോടിച്ചതിനെത്തുടർന്ന് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. കീഴാന്തൂർ സ്വദേശി തങ്കവേലുവിെൻറ ഭാര്യ മഹേശ്വരിയാണ് (58) മരിച്ചത്. കഴിഞ്ഞ 12നാണ് സംഭവം. തങ്കവേലുവും ഭാര്യ മഹേശ്വരിയും കൃഷിത്തോട്ടത്തിൽ നെല്ലിക്ക പറിക്കുന്നതിനിടെയാണ് രണ്ട് കാട്ടുപോത്ത് അടുത്തേക്ക് വന്നത്. ഭയന്നോടുന്നതിനിടെ തെന്നിവീണാണ് മഹേശ്വരിക്ക് കഴുത്തിനും കാലിനും പരിക്കേൽക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. മകൾ: സീതാലക്ഷ്മി. മരുമകൻ: ബാലമുരുകൻ.