അതിരപ്പിള്ളി: ആദിവാസി ബാലൻ മീൻ പിടിക്കുമ്പോൾ പുഴയിൽ വീണ് മരിച്ചു. മുക്കമ്പുഴ കാടർ കോളനിയിലെ അച്യുതെൻറ മകൻ അജികുമാർ (16) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കോളനിക്കാർക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു. കുട്ടി പുഴയിൽ വീണത് മറ്റുള്ളവർ ശ്രദ്ധിക്കാൻ വൈകി. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.