ചാലക്കുടി: തിരുവനന്തപുരത്ത് ചികിത്സക്കായി പോയ വടകര സ്വദേശി ചാലക്കുടി െറയിൽവേ സ്റ്റേഷനിൽ െട്രയിനിൽനിന്ന് വീണു മരിച്ച നിലയിൽ. വടകര നാദാപുരം റോഡിൽ ഊട്ടുകണ്ടംകൂനിയിൽ വീട്ടിൽ മൊയ്തീെൻറ മകൻ ഉമ്മർകുട്ടി (57) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച ചാലക്കുടി െറയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന് സമീപം ട്രാക്കിൽ ഇദ്ദേഹത്തിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ചികിത്സക്കായി മലബാർ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. ആലുവ െറയിൽവേ സ്റ്റേഷനിൽ െവച്ച് അന്വേഷിച്ചപ്പോൾ ട്രെയിനിൽ കാണാനില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.