മുണ്ടൂർ: യുവാവ് ബംഗളൂരുവിലെ ജോലിസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. മുണ്ടൂർ കാഞ്ഞിക്കുളം കാപ്പുകാട് ഉണ്ണിക്കുട്ടൻ -നളിനി ദമ്പതികളുടെ മകൻ ദീപു കുമാർ (22) ആണ് ബംഗളൂരു മജസ്റ്റിക്കിൽ ഷോക്കേറ്റ് മരിച്ചത്. ദീപു കുമാർ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്നു. രണ്ടാഴ്ച മുമ്പ് നാട്ടിൽ വന്ന് തിരിച്ചുപോയതാണ്. മൃതദേഹം ബന്ധുക്കൾ നാട്ടിലെത്തിച്ച് വ്യാഴാഴ്ച സംസ്കരിക്കും. സഹോദരൻ: ഗോപു കുമാർ (ഷാർജ).