പാലക്കാട്: ലക്കിടി സ്വദേശിയെ പിരായിരിയിലെ മലമ്പുഴ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി മിത്രാനന്ദപുരം കൂട്ടാലതൊടി നസ്റുദ്ദീൻ (അബു - 39) ആണ് മരിച്ചത്. ക്രിട്ടിക്കൽ കെയർ വളന്റിയർമാരാണ് മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: അൻസാനിയ. മക്കൾ: മുജ്തബ, മുർത്തള.