കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ റിട്ട. അധ്യാപകനും നഗരസഭ മുൻ കൗൺസിലറുമായ കെ. സുകുമാരൻ (82) നിര്യാതനായി. ദീർഘകാലം വിയ്യൂർ വായനശാല സെക്രട്ടറിയും ശക്തൻകുളങ്ങര ക്ഷേത്ര ഭാരവാഹിയുമായിരുന്നു. ഭാര്യ: എൻ. ജാനകി (റിട്ട. അധ്യാപിക, പുളിയഞ്ചേരി യു.പി.സ്കൂൾ). മക്കൾ: ബീന, ഷംന (ഇരുവരും പുളിയഞ്ചേരി യു.പി.സ്കൂൾ), ശ്യാംലാൽ (ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസ്. നടുവത്തൂർ). മരുമക്കൾ: സുധാകരൻ കരുമ്പക്കൽ (സുകന്യ ഡ്രൈവിങ് സ്കൂൾ കൊയിലാണ്ടി), സജിനി (സെയിൽസ് ടാക്സ് ഓഫിസർ, ജി.എസ്.ടി കൊയിലാണ്ടി), സുരളി (എൻജിനീയർ, സതേൺ റെയിൽവേ കണ്ണൂർ). സഞ്ചയനം ഞായറാഴ്ച.