തൃശൂര്‍: ഒളരിക്കര ജി.യു.പി.എസ് റിട്ട. ഹെഡ്മാസ്റ്റര് ചക്കാടത്ത് കുഞ്ഞികൃഷ്ണെൻറയും കണിമംഗലം ഗേള്‍സ് ഹൈസ്കൂള്‍ റിട്ട അധ്യാപിക തലേക്കാട്ടില്‍ സരസ്വതിയുടെയും മകള്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരം പ്ലസ് ടു അധ്യാപിക മായ (46) നിര്യാതയായി. ഭര്‍ത്താവ്: മനശ്ശേരി കൊടുവേലില്‍ നരേന്ദ്രന് (കേരള ഗസറ്റഡ് ഓഫിസേഴ്സ് സംഘ് ജില്ല പ്രസിഡന്റ്). മകള്‍: ശ്രീലക്ഷ്മി. സഹോദരങ്ങള്‍: മനോജ് (ഷാരോണ്‍ പ്രസ്), മധു (മസ്കത്ത്). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് എറവിലുള്ള തറവാട്ടുവളപ്പില്‍.