കൊടുവായൂർ: വീട്ടമ്മയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കയൂർ ചേരിക്കോട് ഷാഹുൽ ഹമീദിെൻറ ഭാര്യ നൂർജഹാനെയാണ് (46) വീടിന് സമീപം കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന നൂർജഹാനെ രാവിലെ കാണാത്തതിനെതുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ സജ്ന, ഷെമീർ, ഷാഹിദ്. മരുമകൻ: കാജാ ഹുസൈൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചേരിക്കോട് ഖബർസ്ഥാനിൽ.