വെള്ളായണി: വെള്ളായണി കാവ്യകൗസ്തുഭത്തിൽ, കവയിത്രിയും റിട്ട. അധ്യാപികയുമായ കേശിനി കൃഷ്ണൻ പാറശ്ശാല (74) നിര്യാതയായി. മക്കൾ: മിത്ര കെ.നായർ (വാട്ടർ അതോറിറ്റി, വെള്ളയമ്പലം), കല കെ.നായർ (കെ.എസ്.ആർ.ടി.സി, പാറശ്ശാല), അഡ്വ. കെ.കെ. കൃഷ്ണകുമാർ (വഞ്ചിയൂർ കോടതി). മരുമക്കൾ: കെ. രവികുമാർ (റിട്ട. ഐ.ടി.ഐ ഇൻസ്പെക്ടർ, ചാക്ക), പരേതനായ ഹരീന്ദ്രകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ .
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതിയിരുന്നു. 19 സാഹിത്യ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പത്തിൽപരം പുസ്തകങ്ങളുടെ കർത്താവാണ്. ‘മഞ്ചാടി മണികൾ’ തുടങ്ങിയ ബാലകവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.