കുണ്ടറ: കുമ്പളം അഥീന വില്ലയിൽ വിമുക്ത ഭടൻ ആൻസൽ അൽഫോൻസ് (74) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: റിസ മോൾ (അധ്യാപിക മൈനാഗപ്പള്ളി കടപ്പ ഗവ. എൽ.വി.എച്ച്.എസ്), റീനമോൾ (അധ്യാപിക ഗവ. എൽ.വി. എൽ.പി.എസ്, മുതുപിലാക്കാട്). മരുമക്കൾ: കോൺസ്റ്റൈൻ (എ.ആർ ക്യാമ്പ്, പത്തനംതിട്ട), ജിൻ ചാൾസ് (അധ്യാപകൻ, ഗവ: എൽ.വി.എൽ.പി.എസ് മുതുപിലാക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.