തൃശൂർ: അയ്യന്തോളിൽ വാഹനാപകടത്തിൽ കെ.എൽ.ഡി.സി റിട്ട. സൂപ്രണ്ട് എൻജിനീയർ മരിച്ചു. കിഴക്കുംപാട്ടുകര മംഗലംഗാർഡനിൽ എൻ. രവീന്ദ്രൻ (73) ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ വീട്ടിൽ നിന്ന് ബൈക്കിൽ അയ്യന്തോളിലേക്ക് പോയതായിരുന്നു. അയ്യന്തോൾ ചുങ്കത്തിന് സമീപം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. ലോറിക്കടിയിൽപ്പെട്ട് രവീന്ദ്രൻ തൽക്ഷണം മരിച്ചു. ഭാര്യ: ജയലക്ഷ്മി. മക്കൾ: ലക്ഷ്മി, ശ്രീദേവി. മരുമക്കൾ: വിപിൻ, മിഥുൻ.