ചാവക്കാട്: ദേശീയപാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലിരുന്ന മത്സ്യ വിതരണ തൊഴിലാളി മരിച്ചു. തിരുവത്ര കോട്ടപ്പുറം പരേതനായ ചാലിൽ മുഹമ്മദിെൻറ മകൻ നസീറാണ് (48) മരിച്ചത്. വ്യാഴാഴ്ച പുലർച്ച നാലോടെ വാടാനപ്പള്ളിയിലേക്ക് മത്സ്യം വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ ചേറ്റുവ മൂന്നാംകല്ല് പരിസരത്തെത്തിയപ്പോൾ ബൈക്കിന് പിറകിൽ മിനി ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ നസീറിനെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ബുഷ്റ. മക്കൾ: ഷബീബ്, ഷമീം, ഷഹനാസ്. മരുമകൻ: സനൂപ്.