കൊമ്പിടിഞ്ഞാമാക്കൽ: വെള്ളാഞ്ചിറ കാരൂർ വലിയകത്ത് സുലൈമാൻ മാസ്റ്റർ (85) നിര്യാതനായി. കാരൂർ മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ പ്രസിഡന്റായും സെക്രട്ടറിയായും മൂന്നര പതിറ്റാണ്ട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിങ്ങോൾച്ചിറ സെൻ ജൂഡ് സ്കൂളിൽ അറബിക് അധ്യാപകനായിരുന്നു. വിവിധ സാമൂഹിക ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: ആമിന. മക്കൾ: താജുദ്ദീൻ (ബിസിനസ്), നസറുദ്ദീൻ (കുവൈത്ത്), ബദ്റുദ്ദീൻ (അബൂദബി), ഫാത്തിമ, ശിഹാബുദ്ദീൻ (ഇരുവരും ഖത്തർ). മരുമക്കൾ: സിനി താജുദ്ദീൻ, സജില നസറുദ്ദീൻ, രഹന ബദ്റുദ്ദീൻ (അബൂദബി), അബ്ദുൽ ജബ്ബാർ (ഖത്തർ), സഫിത.