വടക്കേക്കാട്: കൊച്ചനൂർ പള്ളിക്കരയിൽ യാങ്കത്ത് പരേതരായ മൊയ്തുണ്ണിയുടെയും പാത്തുമ്മുവിന്റെയും മകൻ അബ്ദുൽ ജബ്ബാർ മലേഷ്യയിൽ (56) നിര്യാതനായി. ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നു. അടുത്തയിടെയാണ് ജോലി തേടി മലേഷ്യയിലേക്ക് പോയത്. വൃക്ക രോഗത്തെ തുടർന്നാണ് മരണം. ഭാര്യ: ഖദീജ മന്ദലാംകുന്ന്. മക്കൾ : ജസീം, ജംഷിദ് (ഇരുവരും ഖത്തർ), ജബിൻ, ജാനിഷ്, ജസ്ന (മൂവരും വിദ്യാർഥികൾ). മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നതായി ബന്ധുക്കൾ അറിയിച്ചു.