പറളി: പറളി തേനൂർ ചെമ്മങ്ങാട്ട് കുന്നത്ത് വീട്ടിൽ പരേതനായ കുമാരെൻറ മകൻ സി.കെ. രാജഗോപാൽ (58) നിര്യാതനായി. ഫയർഫോഴ്സ് ഹോം ഗാർഡും കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറിയുമാണ്. പാലക്കാട് കലക്ടറേറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ വെള്ളിയാഴ്ച അർധരാത്രി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവ്: കാർത്യായനി. ഭാര്യ: കെ.എം. ബിന്ദു (പറളി പഞ്ചായത്ത് 19ാം വാർഡ് അംഗം) മക്കൾ: ആകാശ്, ആതിര.