കോഴിക്കോട്: ചേവായൂർ പ്രസന്റേഷൻ കോൺഗ്രിഗേഷൻ സെന്റ്മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ ആഞ്ചല മാമ്മൂട്ടിൽ (73) നിര്യാതയായി. കോഴിക്കോട്, പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപികയായിരുന്നു. പെരുമ്പുന്ന, പെരിന്തൽമണ്ണ, ചേവായൂർ, മൈസൂരു, നെടുവാളൂർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോതമംഗലം കരിങ്കുന്നം നെടിയക്കോട് ലിറ്റിൽഫ്ലവർ ഇടവകയിലെ പരേതരായ ചാക്കോയുടെയും മറിയത്തിെൻറയും മകളാണ്. സഹോദരങ്ങൾ: ജോസഫ്, ബേബി, സി. ജെയ്മി എഫ്.സി.സി, പരേതരായ മാത്യു, ഗ്രേസമ്മ.