പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട. അധ്യാപകനുമായ എൻ. പത്മനാഭ മാരാർ (91) നിര്യാതനായി. കായണ്ണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജറും മാട്ടനോട് എ.യു.പി സ്കൂൾ മാനേജറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഭാരതിയമ്മ. മക്കൾ: സത്യൻ (റിട്ട. അധ്യാപകൻ, അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), സദാനന്ദൻ (അധ്യാപകൻ, മാട്ടനോട് എ.യു.പി സ്കൂൾ). ദേവദാസ് (ലക്ഷ്മി ഫ്യൂൽസ്, അഞ്ചാംപീടിക), സുധാമണി (ചെന്നൈ). മരുമക്കൾ: ബീന (പ്രധാനാധ്യാപിക, മാട്ടനോട് എ.യു.പി സ്കൂൾ), ബിന്ദു (കായണ്ണ കാർഷിക വികസന ബാങ്ക്), ശ്രീലേഖ (സിൽവർ ഹിൽസ് ഹൈസ്കൂൾ, കോഴിക്കോട്), ഗിരിധരൻ (ചെന്നൈ).