ചിറ്റാർ: പടയണിപ്പാറ പേഴുംകാട്ടിൽ പി.എസ്. അനിൽകുമാർ (57) ഖത്തറിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ചിറ്റാർ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ശ്രീധരൻ, മാതാവ്: രത്നമ്മ. ഭാര്യ: ലേഖ അനിൽകുമാർ. മക്കൾ: ആകാശ്, അക്ഷയ.