പത്തനംതിട്ട: വെച്ചൂച്ചിറ മാളികവീട് എം.ഡി. വർഗീസ് (ബേബിക്കുട്ടി-92) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വെച്ചൂച്ചിറ സെൻറ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിേത്തരിയിൽ. ദീർഘകാലം താൻസനിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു. ‘ആഫ്രിക്കൻ പറുദീസയിൽ’ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: റാന്നി ചാലുമാട്ട് കുടുംബാംഗം സാറാമ്മ. മക്കൾ: സാജൻ (യു.കെ), സെന്നി (ചീഫ് എഡിറ്റർ, രാജ് ന്യൂസ് മലയാളം, ചെന്നൈ), സജിനി (ദുൈബ). മരുമക്കൾ: ജിജി (വട്ടശ്ശേരിൽ മല്ലപ്പള്ളി), തനൂജ കൊഴമ്പേലിത്ര കുമരകം, സജി പൂവണ്ണം വിളയിൽ.