മൂന്നാർ: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാർ കടലാർ എസ്റ്റേറ്റ് ഇൗസ്റ്റ് ഡിവിഷൻ സ്വദേശി ബോസാണ് (60) മരിച്ചത്. പെട്ടിമുടി എസ്റ്റേറ്റിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് വരുമ്പോഴാണ് സംഭവം. നൈമകാട് എസ്റ്റേറ്റിന് സമീപം ഓട്ടോ നടുറോഡിൽ മറിയുകയായിരുന്നു.