കട്ടപ്പന: ബൈക്കും പിക്അപ് ലോറിയും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. കട്ടപ്പന നത്തൂകല്ല് തെക്കേൽ ജോസ്കുട്ടിയുടെ മകൻ ജിതിനാണ് (20) മരിച്ചത്. തൃശൂർ-കുന്നംകുളം റോഡിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റ ജിതിൻ ശനിയാഴ്ച വൈകീട്ട് ആേറാടെ മരിച്ചു. മംഗലാപുരം കനിച്ചുർ മെഡിക്കൽ കോളജിലെ നഴ്സിങ് കോളജിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു. ക്രിസ്മസ് അവധിക്ക് ഇടുക്കി കട്ടപ്പന നത്തുകല്ലിലുള്ള വീട്ടിലേക്ക് ബൈക്കിൽ വരുന്ന വഴിയാണ് അപകടം. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരട്ടയാർ സെൻറ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ. മാതാവ്: ബിന്ദു. സഹോദരങ്ങൾ: ജോയൽ, ജിത്തു.