പത്തനംതിട്ട: ഇലന്തൂർ മാർക്കറ്റിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പൂക്കോട് മധുമല മണ്ണിൽ തെക്കേതിൽ സുമേഷാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30ന് സൂര്യ ഹയറിങ് സെൻററിന് മുന്നിലായിരുന്നു അപകടം. ഇലന്തൂരിൽ വെൽഡിങ് തൊഴിലാളിയായിരുന്നു. ഒപ്പമുണ്ടായിരുന്ന ചിറ്റാർ സ്വദേശിയായ അജേഷ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിൽ വന്ന ബൈക്ക് കടയുടെ വരാന്തവഴി കയറി ഭിത്തി തകർത്ത് റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സുമേഷിെൻറ മാതാവ് ശാന്തകുമാരി.