റാന്നി: വെച്ചൂച്ചിറ കുരുമ്പൻമൂഴിയിൽ വാക്തർക്കത്തെ തുടർന്ന് കുത്തേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്പൻമൂഴി കോസ്വേക്ക് സമീപമാണ് സംഭവം. കന്നാലിൽ ജോളി ജോണാണ് (55) മരിച്ചത്. തടയാൻ ശ്രമിച്ച വടക്കേമുറിയിൽ ബാബുവിനെ (55) കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആദ്യം മുക്കൂട്ടുതറ അസീസി ആശുപത്രിയിലും പിന്നീട് പാലാ ചേർപ്പുങ്കൽ മാർ സ്ലീബ മെഡ്സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു (57) എന്നയാളെ പൊലീസ് തിരയുന്നു.