രാജമുടി: തിരുഹൃദയ മഠാംഗം സിസ്റ്റർ മേരി എലിസബത്ത് ഇടപ്പഴത്തിൽ (86) നിര്യാതയായി. കല്ലൂർക്കാട് ഇടപ്പഴത്തിൽ പരേതരായ തോമസ്-മറിയം ദമ്പതികളുടെ മകളാണ്. മുതലക്കോടം, ആയവന, തഴുവംകുന്ന്, പുറപ്പുഴ, നടവക്കാട്ട്, കല്ലാർകുട്ടി, രാജാക്കാട്, രാജകുമാരി, നെടുങ്കണ്ടം, കടവൂർ, മുരിക്കുംതൊട്ടി, എഴുകുംവയൽ, രാജമുടി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോൺ ഇടപ്പഴത്തിൽ കല്ലൂർക്കാട്, സി. ക്ലീമാക്കൂസ് ഇടപ്പഴത്തിൽ എസ്.എച്ച്.സി ബൊറോമിയ ഇടപ്പഴത്തിൽ എസ്.എച്ച്, മാർഗരറ്റ് ജോർജ് അപ്പശ്ശേരിൽ തൊടുപുഴ, പരേതരായ തോമസ് ഇടപ്പഴത്തിൽ കല്ലൂർക്കാട്, സിസ്റ്റർ ട്രീസ മാർഗരറ്റ് ഇടപ്പഴത്തിൽ എസ്.എച്ച്, അന്നക്കുട്ടി ജോൺ, ത്രേസ്യാക്കുട്ടി. സംസ്കാരം ചൊച്ചാഴ്ച രാവിലെ 11ന് രാജമുടി പ്രൊവിൻഷ്യൽ ഹൗസ് മഠം വക സെമിത്തേരിയിൽ.