അടൂർ: ക്രഷർ യൂനിറ്റിലെ ഫണലിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഭരണിക്കാവ് ഷിജി മൻസിലിൽ ഷംനാദിെൻറ ഉടമസ്ഥതയിൽ കടമ്പനാട് ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ പ്രവർത്തിക്കുന്ന സ്റ്റോൺഏജ് മെറ്റൽ ക്രഷർ യൂനിറ്റിലാണ് അപകടം. പാണ്ടിമലപ്പുറം ശരണ്യ ഭവനത്തിൽ ശശിയാണ് (50) മരിച്ചത്. ടിപ്പറിൽ മെറ്റൽ നിറക്കുന്നതിനിടെ ഫണലിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.45നായിരുന്നു സംഭവം. ഹൈഡ്രോളിക് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് മുക്കാൽമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് ഫണൽ പൊട്ടിച്ച് ശശിയെ അടൂർ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ െറജി കുമാർ, സീനിയർ അഗ്നിരക്ഷാ ഓഫിസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.