മയ്യനാട്: തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി. കേശവൻറ മകളും മുൻ എം.പി കൗമുദി കെ. ബാലകൃഷ്ണെൻറ സഹോദരിയുമായ കൊല്ലം മയ്യനാട് തോപ്പിൽ വീട്ടിൽ പരേതനായ അനി ദാമോദരെൻറ (എസ്.ബി.ഐ) ഭാര്യ കെ. ഇന്ദിരക്കുട്ടി (86) നിര്യാതയായി. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കൊല്ലം ജില്ല കൗൺസിൽ അംഗം, മയ്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പരേതനായ രഞ്ജിത് (എസ്.ബി.ഐ), മിനി ബൈജു (മൃഗസംരക്ഷണ വകുപ്പ്). മരുമകൻ: പരേതനായ ബൈജു ബാലകൃഷ്ണൻ (കേരള റബർ ബോർഡ്).