തച്ചനാട്ടുകര: കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർക്കുന്ന് അരയത്ത് സന്തേഷിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. വീട് പൂട്ടിയിട്ട നിലയിലായിരുന്നു . സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തവേയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: കല്യാണിക്കുട്ടി.