ഗുരുവായൂർ: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊളാടി പടിക്ക് സമീപമാണ് 65 വയസ്സ് തോന്നിക്കുന്നയാളെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. മോഹനൻ, നമ്പുറത്ത് വീട്, ചാവക്കാട് എന്ന വിലാസം ഇയാളിൽനിന്ന് കണ്ടെടുത്തു.
മൃതദേഹം പൊലീസെത്തി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.