കോലഴി: കൊല്ലം കടയ്ക്കൽ ഗവ. ഹൈസ്കൂൾ മുൻ അധ്യാപിക നാരായണ സ്ട്രീറ്റ് പട്ടത്താനത്ത് മഠത്തിൽ പ്രസന്നകുമാരി (85) നിര്യാതയായി. തിരുവനന്തപുരം-കിളിമാനൂർ പുല്ലയിൽ പട്ടത്താനത്ത് മഠത്തിൽ പരേതനായ ശങ്കരൻ പോറ്റിയുടെ ഭാര്യയാണ്. മക്കൾ: ഡോ. ശങ്കരനാരായണൻ പോറ്റി (സീനിയർ സയന്റിസ്റ്റ്, സി-മെറ്റ്, അത്താണി, തൃശൂർ), ദേവിക എസ്. പോറ്റി (ഗവ. യു.പി സ്കൂൾ അധ്യാപിക, കുമാരനല്ലൂർ, കോട്ടയം). മരുമക്കൾ: എൻ. ഹേമ (അധ്യാപിക, തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ), എം.എസ്. സുധീർകുമാർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, കുറവിലങ്ങാട്, കോട്ടയം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.