പയ്യോളി: തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡന്റും കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന പള്ളിക്കര അക്കമകണ്ടി മേനോൻ കേളോത്ത് രാഘവൻ മാസ്റ്റർ (79) നിര്യാതനായി. സി.പി.എം പള്ളിക്കര സൗത്ത് ബ്രാഞ്ച് അംഗമാണ്. തിക്കോടി ലോക്കൽ കമ്മിറ്റി മുൻ അംഗം, കർഷക സംഘം പയ്യോളി ഏരിയ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, പയ്യോളി കോഓപറേറ്റിവ് അർബൻ ബാങ്ക് ഡയറക്ടർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പയ്യോളി ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ഭാര്യ: ശ്യാമള (റിട്ട. അധ്യാപിക കിഴൂർ എ.യു.പി സ്കൂൾ). മക്കൾ: രാഗേഷ് (എ.കെ. രാഗേഷ് അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്), മഞ്ജുഷ. മരുമകൾ: മിലി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (വിമുക്ത ഭടൻ), കാർത്ത്യായനിയമ്മ, കമലാക്ഷിയമ്മ, രാധ (റിട്ട. അധ്യാപിക, പള്ളിക്കര എ.എൽ.പി.എസ്), പരേതയായ ലക്ഷ്മിക്കുട്ടി.