കട്ടപ്പന: വെള്ളയാംകുടി വെട്ടിക്കുഴയിൽ പരേതനായ ആൻറണിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മുണ്ടക്കയം കരിനിലം പുന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്, ഔതക്കുട്ടി, സെലിൻ, മേഴ്സി, ജെനി, ജെസി. മരുമക്കൾ: മണ്ണംപ്ലാക്കൽ ചിന്നമ്മ, കുരിശുംമൂട്ടിൽ സൂസമ്മ, വല്യേടത്ത് ടോമി, ആക്കാട്ടുമുണ്ടയിൽ ബെന്നി, പരേതരായ കരിവേലിക്കൽ ബേബി, ഒഴുകയിൽ ഷാജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.