മൂലമറ്റം: കെട്ടിടത്തിൽനിന്ന് വീണ് ചികിത്സയിലിരുന്ന ഇലപ്പള്ളി ചൂണ്ടിയാനിക്കൽ മൈക്കിൾ (ബേബി 64) മരിച്ചു. പെയിൻറിങ്ങ് തൊഴിലാളിയായിരുന്നു. ക്രിസ്മസിന് മുമ്പ് മൂലമറ്റത്ത് വീട് പെയിൻറിങ്ങ് നടത്തി കൊണ്ടിരിക്കുമ്പോൾ കെട്ടിടത്തിൽ വീണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മരണം. ഭാര്യ: പന്നിമറ്റം മടത്തിക്കണ്ടത്തിൽ കുടുംബാംഗം മിനി. മക്കൾ: ബിനി, ബിബിൻ. മരുമകൻ: ടോണി അലക്സ് (ഇടമനശ്ശേരിൽ രാമപുരം). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉലപ്പള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.