മൂന്നാർ: സ്കൂൾ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പി.ആർ ഡിവിഷനിലെ കുട്ടിത്തമ്പിയുടെ മകൻ ബിബിനാണ് (12) മരിച്ചത്. ചെണ്ടുവരൈ ഗവ. ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. തോട്ടത്തിൽ ജോലിക്ക് പോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടി തൂങ്ങിനിൽക്കുന്നത് കണ്ടത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മാതാവ്: മുനീശ്വരി. സഹോദരി: ബീന.